Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat Service

Malappuram

സു​ര​ക്ഷി​ത ബോ​ട്ട് സ​ർ​വീ​സ്: നി​ർ​ദേ​ശം പാ​ലി​ക്ക​ണമെന്ന്

മ​ല​പ്പു​റം: ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ജ​ലാ​ശ​യ​ങ്ങ​ളി​ൽ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യ ബോ​ട്ട് സ​ർ​വീ​സ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ബോ​ട്ടു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ര​ള മാ​രി​ടൈം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ബേ​പ്പൂ​ർ പോ​ർ​ട്ട് ഓ​ഫ് ര​ജി​സ്ട്രി ആ​ൻ​ഡ് സീ​നി​യ​ർ പോ​ർ​ട്ട് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫീ​സ്. ഓ​ണ​ക്കാ​ല​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ഒ​ഴു​ക്ക് വ​ർ​ധി​ക്കാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ അ​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

സാ​ധു​വാ​യ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ​ർ​വേ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ൻ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​റ്റ് നി​യ​മാ​നു​സൃ​ത രേ​ഖ​ക​ൾ എ​ന്നി​വ​യി​ല്ലാ​ത്ത ജ​ല​യാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ പാ​ടി​ല്ല.

നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ എ​ല്ലാ യാ​ത്ര​ക്കാ​രും ധ​രി​ക്കു​ന്നു​ണ്ടെ​ന്ന് ബോ​ട്ടു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ഉ​റ​പ്പു​വ​രു​ത്ത​ണം.
8മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ ജ​ല​യാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്താ​വൂ.

8ഓ​രോ ജ​ല​യാ​ന​ത്തി​ലും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണം യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ൻ പാ​ടു​ള്ളൂ​.

 അ​നു​വ​ദ​നീ​യ​മാ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും യാ​ത്ര​ക്കാ​ർ​ക്ക് കാ​ണ​ത്ത​ക്ക​വി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​ം 8ഓ​രോ യാ​ത്ര​യ്ക്കും മു​ന്പാ​യി വാ​ഹ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്ത​ണം. 8അ​നു​വ​ദി​ക്ക​പ്പെ​ട്ട സോ​ണു​ക​ളി​ൽ മാ​ത്രം സ​ർ​വീ​സ് ന​ട​ത്ത​ണം. ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യ​രു​ത്.

ഈ ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ജ​ല​വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മാ​നു​സൃ​ത​മാ​യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബേ​പ്പൂ​ർ സീ​നി​യ​ർ പോ​ർ​ട്ട് ക​ണ്‍​സ​ർ​വേ​റ്റ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up